പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം വർധിച്ചു
text_fieldsമസ്കത്ത്: പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ ഇൗ വർഷം വർധവുണ്ടായതായി മന്ത്രി അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷത്തെ ആദ്യപാദത്തിൽ 40 ശതമാനം പേർ അധികമായി മുവാസലാത്ത് സർവിസ് ഉപയോഗിച്ചതായാണ് കണക്കുകൾ കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ സഹായം ഘട്ടംഘട്ടമായി കുറക്കുന്നതിനുള്ള പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത മേഖലയിലെ കർമപദ്ധതികളെ കുറിച്ച് വിശദീകരിക്കവെ മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി പറഞ്ഞു.
കഴിഞ്ഞ വർഷം 75 ശതമാനം തുകയാണ് സർക്കാർ സബ്സിഡിയായി ലഭിച്ചത്. ഇത് 2021ഒാടെ 52 ശതമാനമായി കുറക്കാനാണ് പദ്ധതി. 2021ഒാടെ ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനത്തിലൂടെ വലിയ തോതിൽ സ്വയം പര്യാപ്തമാവുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞവർഷം ദിവസം ശരാശരി പതിനായിരം യാത്രക്കാർ എന്ന തോതിൽ 37 ലക്ഷം യാത്രക്കാർ മുവാസലാത്ത് സർവിസുകളിൽ യാത്ര ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്.
നേരിട്ടുള്ളതും അല്ലാത്തതുമായ ഏഴായിരത്തോളം തൊഴിലവസരങ്ങളിപ ഒമാനികൾക്കാകും മുൻതൂക്കമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു. വലിയ അളവിലുള്ള സ്വദേശി തൊഴിലന്വേഷകരെ കണക്കിലെടുത്താണ് ഇൗ തീരുമാനം. ഡ്രൈവർമാരിൽ മികച്ച ശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി പരിശീലന കേന്ദ്രം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും നുെഎമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.