ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ
text_fieldsപിടികൂടിയ ഉടുമ്പുകളും. വേട്ടക്കായി ഉപയോഗിച്ച സാധന
സാമഗ്രികളും
മസ്കത്ത്: ഉടുമ്പിനെ വേട്ടയാടിയ സംഭവത്തിൽ ദോഫാർ ഗവർണറേറ്റിൽനിന്ന് ഒരുകൂട്ടം പൗരന്മാരെ അധികൃതർ അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി അധികൃതരാണ് നടപടിയെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ (6/2003) വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ഉടുമ്പുകളെ വേട്ടയാടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിച്ച്വരികയാണന്ന് അധികൃതർ വ്യക്തമാക്കി. സുൽത്താനേറ്റിനുള്ളിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞബദ്ധരണെന്ന് പരിസ്ഥിതി തോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

