ഗാന്ധിജി ഫൗണ്ടേഷൻ ഓൾ ഇന്ത്യ മതേതര കൂട്ടായ്മ യാത്ര നടത്തും
text_fieldsഗാന്ധിജി ഫൗണ്ടേഷൻ ഒമാൻ ജി.സി.സി കമ്മിറ്റിയുടെ നേതൃത്തിൽ നടത്തുന്ന ഓൾ ഇന്ത്യ മതേതര കൂട്ടായ്മ യാത്രയുടെ പതാക ക്യാപ്റ്റൻ മണിയൂർ മുസ്തഫക്ക് കൈമാറുന്നു
മസ്കത്ത്: ഗാന്ധിജി ഫൗണ്ടേഷൻ ഒമാൻ ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ മതേതര കൂട്ടായ്മ യാത്ര നടത്തും. ജനുവരി 26ന് വടകരയിൽനിന്നാണ് യാത്ര തുടങ്ങുക. ഇതുസംബന്ധിച്ച് മസ്കത്തിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ വർഗീയതയെ ശക്തമായി അപലപിച്ചു. പ്രസിഡന്റ് മണിയൂർ മുസ്തഫ അധ്യക്ഷത വഹിച്ചു. യാത്രയുടെ പതാക ക്യാപ്റ്റൻ മണിയൂർ മുസ്തഫക്ക് കൈമാറി. രമണൻ നെടുമങ്ങാട്, സക്കീർ, ഇസ്മായിൽ, ദിൽ രാജ് എന്നിവർ സംസാരിച്ചു. ചന്ദ്രബാബു വൈദ്യർ സ്വാഗതം പറഞ്ഞു.

