ഗാന്ധി ജയന്തി കളറിങ് മത്സരം
text_fieldsമസ്കത്ത്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണയിൽ അൽ ബാജ് ബുക്സ് സംഘടിപ്പിച്ച ‘ഗാന്ധി ജയന്തി കളറിങ് മത്സരം’ ശ്രദ്ധേയമായി. വിവിധ പ്രായത്തിലുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്ത കലാവിരുന്ന് ഏറെ ആവേശകരമായി. കുരുന്നു മനസ്സുകളിലെ ഭാവനകൾ വിവിധ വർണങ്ങളിൽ ചാലിച്ചതോടെ മനോഹര ചിത്രങ്ങൾ പിറവികൊണ്ടു.
മാതൃരാജ്യത്തോടുള്ള സ്നേഹവും കടപ്പാടും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന ഇത്തരം അർഥവത്തായ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അൽബാജ് ബുക്സ് അധികൃതർ പറഞ്ഞു. ഡോംസ്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ടെക്നോ സ്റ്റേഷനറി എന്നിവർ മൽസരത്തിന് പിന്തുണയേകി. മധു, കല ടീച്ചർ, അഫ്രീന്‍ ആസിഫ്, അസ്‍ലഹ അന്‍സാരി എന്നിവർ വിധികർത്താക്കളായി. ഷാ നഗർദാസ് മൻജി എം.ഡി ചേതൻഷാ, മാനേർ ആനന്ദ്, അൽ ബാജ് ബുക്സ് ഡയറകടർ പി.ം. ഷൗക്കത്തലി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

