Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി20 ​ഉ​ച്ച​കോ​ടി:...

ജി20 ​ഉ​ച്ച​കോ​ടി: ഒ​മാ​ൻ സം​ഘ​ത്തി​ന്​ ഇ​ന്ത്യ​യി​ൽ വ​ര​വേ​ൽ​പ്പ്​

text_fields
bookmark_border
ഒ​മാ​ൻ പ്ര​തി​നി​ധി
cancel
camera_alt

ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ ഇ​ന്ത്യ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്​: ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ ഇ​ന്ത്യ​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. കേ​ന്ദ്ര ക​ണ്‍സ്യൂ​മ​ര്‍ അ​ഫേ​ഴ്‌​സ്, ഫു​ഡ്, ആ​ൻ​ഡ്​ പ​ബ്ലി​ക് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ മ​ന്ത്രി അ​ശ്വി​ന്‍ കെ.​ആ​ര്‍. ചൗ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​മാ​ന്‍ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​യി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ ഇ​സ്സ സാ​ലി​ഹ് അ​ല്‍ ശി​ബാ​നി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഡ​ല്‍ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. സു​ൽ​ത്താ​നേ​റ്റി​ന്‍റെ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ​യും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ന്‍ താ​രി​ഖ്​ അ​ല്‍ സ​ഈ​ദാ​ണ് ന​യി​ക്കു​ന്ന​ത്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി ഡോ. ​സ​ഈ​ദ് മു​ഹ​മ്മ​ദ് അ​ല്‍ സ​ഖ്‌​രി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​കാ​ര്യ മ​ന്ത്രി ഖാ​ഇ​സ്​ മു​ഹ​മ്മ​ദ് അ​ല്‍ യൂ​സു​ഫ്, സ​യ്യി​ദ് അ​സ​ദി​ന്റെ ഓ​ഫി​സ് ഉ​പ​ദേ​ശ​ക​ന്‍, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഉ​പ​ദേ​ശ​ക​ന്‍ പ​ങ്ക​ജ് ഖിം​ജി എ​ന്നി​വ​രാ​ണ്​ ഒ​മാ​ൻ സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മ​സ്‌​ക​ത്ത് റോ​യ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല നാ​സ്സ​ര്‍ അ​ല്‍ ഹ​ര്‍റാ​സി, പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി സാ​ലിം മു​ഹ​മ്മ​ദ് അ​ല്‍ മ​ഹ്‌​റൂ​ഖി, ഊ​ര്‍ജ, ധാ​തു മ​ന്ത്രി എ​ന്‍ജി. സാ​ലിം നാ​സ​ര്‍ അ​ല്‍ ഔ​ഫി, ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ മ​അ്മ​രി, ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്​ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ​യ്യി​ദ് അ​സ​ദി​നെ സ​ന്ദ​ര്‍ശി​ച്ച്​ ജി20 ​ഫ​ല​കം കൈ​മാ​റി​യി​രു​ന്നു. പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ലാ​ണ്​ ജി20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ക. യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി രാ​ജ്യ​ങ്ങ​ളി​ലെ​യും 30ല​ധി​കം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും 14 അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന മേ​ധാ​വി​ക​ളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നൈ​ജീ​രി​യ, അ​ർ​ജ​ന്റീ​ന, ഇ​റ്റ​ലി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബം​ഗ്ലാ​ദേ​ശ്, യു.​കെ, ജ​പ്പാ​ൻ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, ആ​സ്ട്രേ​ലി​യ, യു​​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്, കാ​ന​ഡ, ചൈ​ന, യു.​എ.​ഇ, ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ, ട​ർ​ക്കി സ്പെ​യി​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, മൗ​റീ​ഷ്യ​സ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ. ര​ണ്ടു ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി പ്ര​മു​ഖ​ർ രാ​ജ്ഘ​ട്ട് സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20 SummitMuscatOman teamIndiaOman
News Summary - G20 Summit: Oman team to visit India
Next Story