ജി20 ഉച്ചകോടി: ടൂറിസം വര്‍ക്കിങ് ഗ്രൂപ് യോഗത്തിൽ ഒമാൻ സംബന്ധിച്ചു
text_fieldsഇന്ത്യൻ വിനോദസഞ്ചാര, സാംസ്കാരിക മന്ത്രി കിഷന് റെഡിയുമായി ഒമാൻ പൈതൃക, വിനോദസഞ്ചാര വകുപ്പുമന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ് ആൻഡ് മന്ത്രിതല യോഗത്തില്‍ ഒമാന്‍ പങ്കെടുത്തു. ഒമാൻ പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖിയായിരുന്നു ഉന്നതതല സംഘത്തെ നയിച്ചിരുന്നത്.
കേന്ദ്ര വിനോദ സഞ്ചാര, സാംസ്കാരിക മന്ത്രി കിഷന് റെഡിയുമായി കൂടിക്കാഴ്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, നിക്ഷേപാവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

