ജി20 ഉച്ചകോടി; ഇന്ത്യൻ അംബാസഡർ ഒമാൻ ഉപപ്രധാനമന്ത്രിയെ സന്ദർശിച്ചു
text_fieldsഇന്ത്യൻ അംബാസഡർ അമിത് നാരങ് ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസദിനെ സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദിനെ സന്ദർശിച്ചു.
ജി20 ഉച്ചകോടിയിൽ ഒമാൻ പ്രതിനിധി സംഘത്തെ സയ്യിദ് അസദാണ് നയിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായാണ് അംബാസഡർ ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. ജി20 ഫലകവും അദ്ദേഹത്തിന് കൈമാറി. ഇന്ത്യ-ഒമാൻ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

