Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി20 ​ഉ​ച്ച​കോ​ടി;...

ജി20 ​ഉ​ച്ച​കോ​ടി; ഇ​ന്ത്യ-​ഒ​മാ​ൻ ബ​ന്ധം കൂ​ടു​ത​ൽ ശക്തമാക്കി -ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
ജി20 ​ഉ​ച്ച​കോ​ടി; ഇ​ന്ത്യ-​ഒ​മാ​ൻ ബ​ന്ധം കൂ​ടു​ത​ൽ ശക്തമാക്കി -ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
cancel
camera_alt

മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി

സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ​യി​ൽ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ലെ ഒ​മാ​ന്‍റെ പ്രാ​തി​നി​ധ്യം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന്​ സു​ൽ​ത്താ​നേ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്. ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ൽ സ​മാ​പി​ച്ച ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ഫ​ല​ങ്ങ​ളെ​യും ഒ​മാ​ന്റെ ക്രി​യാ​ത്മ​ക പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും എം​ബ​സി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ ഒ​മാ​ന്‍റെ ക്ഷ​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധ​ങ്ങ​ൾ​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണ്. സു​ൽ​ത്താ​നേ​റ്റ് പ്ര​ത്യേ​ക അ​തി​ഥി​യാ​യി ആ​ദ​രി​ച്ചു​വെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. 150ല​ധി​കം ജി20 ​മീ​റ്റി​ങ്ങു​ക​ളി​ൽ ഒ​മാ​ൻ ക്രി​യാ​ത്​​മ​ക​മാ​യ പ​ങ്കാ​ളി​ക​ളാ​യി.

ഒ​മാ​നി പ്ര​തി​നി​ധി​ക​ൾ വ​ർ​ക്കി​ങ് ഗ്രൂ​പ് ച​ർ​ച്ച​ക​ളെ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ​കാ​ര്യം, ടൂ​റി​സം, കൃ​ഷി, സാ​മ്പ​ത്തി​കം, തൊ​ഴി​ൽ, വാ​ണി​ജ്യം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മ​ന്ത്രി​മാ​രും സ്​​റ്റേ​റ്റ്​ ഓ​ഡി​റ്റ് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ന്മാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഉ​ൽ​പാ​ദ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ സ​ഹാ​യി​ച്ച ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന് ഞ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. സു​ൽ​ത്താ​നേ​റ്റി​ന്റെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​​ടെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഗോ​ള ച​ർ​ച്ച​ക​ളു​ടെ അ​നു​ഭ​വം നേ​ടു​ന്ന​തി​ന് വി​ല​മ​തി​ക്കാ​നാ​കാ​ത്ത അ​വ​സ​രം ന​ൽ​കി​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ജി20 ​ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​യി​ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​നെ ക്ഷ​ണി​ച്ച​തി​ന്​ ​ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്‍റെ വ്യ​ക്​​തി​ഗ​ത പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ്​ അ​ൽ സ​ഈ​ദ് ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ അ​സ​ദ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​ല​മ​തി​പ്പോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ൻ​സി​ക്ക് കീ​ഴി​ലു​ള്ള ജി20 ​ഉ​ച്ച​കോ​ടി ഉ​ജ്ജ്വ​ല വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ, ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ജി20 ​ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​ല ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorrelationG20 SummittindiaOmanstrengthened
News Summary - G20-Summit-India-Oman-relation-strengthened-Indian Ambassador
Next Story