Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി20 ​അ​ഴി​മ​തി...

ജി20 ​അ​ഴി​മ​തി വി​രു​ദ്ധ വ​ർ​ക്കി​ങ്​ ഗ്രൂ​പ് യോ​ഗ​ം: പങ്കാളിയായി ഒ​മാ​നും

text_fields
bookmark_border
ജി20 ​അ​ഴി​മ​തി വി​രു​ദ്ധ വ​ർ​ക്കി​ങ്​  ഗ്രൂ​പ് യോ​ഗ​ം: പങ്കാളിയായി ഒ​മാ​നും
cancel
camera_alt

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ജി20 ​അ​ഴി​മ​തി വി​രു​ദ്ധ വ​ർ​ക്കി​ങ്​ ഗ്രൂ​പ് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ്രതിനിധികൾ

മ​സ്ക​ത്ത്​: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ജി 20 ​അ​ഴി​മ​തി വി​രു​ദ്ധ വ​ർ​ക്കി​ങ്​ ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ ​പ്ര​തി​നി​ധീ​ക​രി​ച്ച്​ സ്​​റ്റേ​റ്റ്​ ഓ​ഡി​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഴി​മ​തി ത​ട​യു​ന്ന​തി​നും ചെ​റു​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​ത​യും ഫ​ല​പ്രാ​പ്തി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും.

അ​ഴി​മ​തി നി​യ​ന്ത്ര​ണ അ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള നി​യ​മ​സ​ഹാ​യം കൈ​മാ​റ്റം വ​ർ​ധി​പ്പി​ക്കു​ക, അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, അ​ഴി​മ​തി കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ത്തു​ക്ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​കീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും നാ​ല്​ ദി​വ​സ​ത്തെ യോ​ഗം ചർച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20Oman
Next Story