Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി ഗോൾഡിന്റെ ‘ഫെദ സിൽവർ’ സലാലയിൽ ലോഞ്ച്‌ ചെയ്തു

text_fields
bookmark_border
ജി ഗോൾഡിന്റെ  ‘ഫെദ സിൽവർ’ സലാലയിൽ ലോഞ്ച്‌ ചെയ്തു
cancel

സലാല: ജി ഗോൾഡ്‌ ആന്റ്‌ ഡയമണ്ട്സിന്റെ പുതിയ ‘ഫെദ സിൽവൽ’ ലോഞ്ച്‌ സലാലയിൽ നടന്നു. സാദ നെസ്റ്റോ ഷോറൂമിൽ അബു തഹ്‌നൂൻ ഗ്രൂപ്പ്‌ എം.ഡി ഒ. അബ്‌ദുൽ ഗഫൂർ ഉദ്‌ഘാടനം നിർവഹിച്ചു. നവീനമായ 925 സിൽവറിന്റെ ഇറ്റാലിയൻ, ടർക്കിഷ്‌ മോഡലുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്‌. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സിൽവർ ആഭരണങ്ങൾക്ക് 25 ശതമാനവും, ഡയമണ്ട്‌സിന് 65 ശതമാനവും നിരക്കിളവുണ്ട്‌.

കൂടാതെ നാല് ഗ്രാമിൽ കൂടുതൽ സ്വർണം വാങ്ങുന്നവർക്ക്‌ ഒരു റിയാൽ മാത്രമാണ് പണിക്കൂലി ഈടാക്കുക. ജി ഗോൾഡിന്റെ ഇൻസ്റ്റ പേജിൽ നടക്കുന്ന ഗസ്‌ ആന്റ്‌ വിൻ മത്സരത്തിലൂടെ വിജയിയാകുന്ന ഒരാൾക്ക്‌ ഒരു വെള്ളി ആഭരണ സെറ്റ്‌ സമ്മാനമായി ലഭിക്കും. ഫെദ സിൽവൽ സെക്ഷൻ ഒമാനിലെ അഞ്ച്‌ ബ്രാഞ്ചുകളിലും ഉടൻ ആരംഭിക്കുമെന്ന് ജനറൽ മാനേജർ ഷബീർ ടി.വി പറഞ്ഞു.

ഫെദ സിൽവർ ലോഞ്ച്‌ ഫെസ്റ്റിന്റെ ഭാഗമായി വോയിസ്‌ ഓഫ്‌ സലാലയുടെ മ്യൂസിക്കൽ നൈറ്റും കുട്ടികൾക്കായുള്ള ഫാഷൻ ഷോയും നടന്നു. മൂന്ന് കാറ്റഗറിലായി നടന്ന മത്സരത്തിൽ ഫാത്തിമ അമൽ, മൃദിനി ബിനീഷ്‌, ഫാത്തിമ മെഹ്‌റിൻ എന്നിവർ വിജയികളായി. സബീന അഷ്റഫ്‌, ഫെയിന ഇഖ്‌ബാൽ, ഹന ഫാത്തിമ എന്നിവർ വിധി കർത്താക്കളായിരുന്നു. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്തവർക്കും ഉപഹാരം നൽകി.

ഫൈസൽ പി.എം., ജാവാദ്‌, മുഹമ്മദ്‌ ഫജർ, നസീം, ഫിദ, നൂഹ, മർവ എന്നിവർ നേത്യത്വം നൽകി. ആലിയ ബഷീർ, അയാന അഷ്റഫ്‌ എന്നിവർ പരിപാടി നിയന്ത്രിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷമായി ഇന്ത്യയിലും യു.എ.ഇലും ഒമാനിലുമായി പ്രവർത്തിക്കുന്ന മുൻ നിര ബ്രാന്റാണ് ജി ഗോൾഡ്‌ അന്റ്‌ ഡയമണ്ട്സ്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - G Gold launched ‘Feda Silver’ in Salalah
Next Story