ജി ഗോൾഡ് ആൻഡ് ഡയമണ്ട്സ് സലാലയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജി ഗോൾഡ് ആൻഡ് ഡയമണ്ട്സ് സലാലയിൽ ദോഫാർ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ ബദ് റാനി ഉദ്ഘാടനം ചെയ്യുന്നു
സലാല: ജി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാനിലെ പുതിയ ഷോറൂം സലാലയിൽ പ്രവർത്തനമാരംഭിച്ചു. ദോഫാർ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ ബദ് റാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-യു.എ.ഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജി ഗോൾഡിന്റെ ഒമാനിലെ മൂന്നാമത്തെ ഷോറൂമാണ് സലാല സാദയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേത്. ആർട്ടിസ്റ്റുകളായ രാജ് കലേഷും ക്രിസ്റ്റ കലയും സംബന്ധിച്ചു. ജി ഗോൾഡ് എം.ഡി പി.കെ. അബ്ദു റസാഖ് ഡയറക്ടർമാരായ റിഫു റസാഖ്, അസ്ലം, ഒ.അബ്ദുൽ ഗഫൂർ, മറ്റു സ്വദേശി പ്രമുഖരും പങ്കെടുത്തു.
ആദ്യ വിൽപന സൽമാൻ ഉസ്മാൻ ഏറ്റുവാങ്ങി. പ്രവിലേജ് കാർഡിന്റെ ഉദ്ഘാടനം നാസർ പെരിങ്ങത്തൂരിന് നൽകി പി.കെ. അബ്ദു റസാഖ് നിർവഹിച്ചു. ഡോ. കെ. സനാതനൻ , ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.
സ്റ്റേജ് ഷോക്ക് രാജ് കലേഷും ക്രിസ്റ്റ കലയും നേതൃത്വം നൽകി. വോയ്സ് ഓഫ് സലാലയുടെ ഗാനമേളയും നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്കീമുകളും ഓഫറുകളുമുണ്ട്. ഷോറൂം സന്ദർശിക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നൽകി. മാനേജ്മെന്റ് ടീമിലെ ഷബീർ, സിയ റസാഖ്, നൂഹ സാദിഖ്, പി.എം. ഫൈസൽ, ജവാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

