ഫ്യൂച്ചർ അക്കാദമി സ്പോർട്സിന് തുടക്കം
text_fieldsഫ്യൂച്ചർ അക്കാദമി ഫോർ സ്പോർട്സ് ജഴ്സി പ്രകാശനം ഒ. അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു. ഡോ. കെ. സനാതനൻ, ചെമ്പൻ നാസർ എന്നിവർ സമീപം
സലാല: സലാല മല്ലൂസ് എന്ന കൂട്ടായ്മ ഈദ് ദിനത്തിൽ ഒത്തുചേരൽ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ അബൂ തഹ്നൂൻ എന്നിവർ അതിഥികളായി. നാട്ടിൽ നിന്നെത്തിയ സോഷ്യൽ മീഡിയ ഫെയിം ചെമ്പൻ നാസറും ജുനൈസ് ഡികാപ്രിയോയും (പുലിവാൽ മീഡിയ) വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
കായിക മേഖലയിൽ സലാലയിൽനിന്ന് വളർന്നുവരുന്ന പ്രവാസി വിദ്യാർഥികൾക്കായി ആരംഭിക്കുന്ന ഫ്യൂച്ചർ അക്കാദമി സ്പോർട്സിന്റെ ജഴ്സി പ്രകാശനം അതിഥികൾ ചേർന്ന് നിർവഹിച്ചു. സലാലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ സജീവമായ നബീർ ആൻഡ് ഫാമിലി, അൻസാർ മുഹമ്മദ്, നിയാസ്, സിറാജ് സിദാൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ക്വിസ് മത്സര വിജയികളായ സൈന ഫാത്തിമയും നിതിൻ ജോസും സമ്മാനങ്ങൾ ഏറ്റുവാങ്ങി. വിവിധ സംഘടന ഭാരവാഹികളായ സന്ദീപ് ഓജ, സിജോയ് പേരാവൂർ, റഷീദ് കൽപറ്റ, ജി. സലീം സേട്ട്, ഹുസൈൻ കാച്ചിലോടി, അയ്യൂബ് വി. എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കൺവീനർ ജംഷാദ് അലി, ഫൈസൽ, സിറാജ്, ഷാനിഫ്, ഷബീർ ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

