എഫ്.എസ്.ഒ ഡെസേർട്ട് ഫോട്ടോഗ്രഫി വർക്ക്ഷോപ്പും ക്യാമ്പിങ്ങും
text_fieldsമസ്കത്ത്: മസ്കത്തിലെ പ്രമുഖ ഫോട്ടോഗ്രഫി കുട്ടായ്മയായ ‘ഫ്രഡേ ഷൂട്ട് ഔട്ടി’ന്റെ (എഫ്.എസ്.ഒ) 11ാംവാർഷികത്തിന്റെ ഭാഗമായി ഡെസേർട്ട് ഫോട്ടോഗ്രാഫി വർക്ക്ഷോപ്പും ക്യാമ്പിങ്ങും സംഘടിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ബിദിയയിൽ ആയിരിക്കും പരിപാടി. ഡെസേർട്ട് ഡ്രൈവ്, മോഡൽ ഫോട്ടോഗ്രഫി, അസ്ട്രോഫോട്ടോഗ്രഫി, മരുഭൂമിയുടെ സൗന്ദര്യം പര്യവേക്ഷണം ചെയ്യൽ, ഒട്ടകത്തെ പകർത്തൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഫോട്ടോഗ്രഫി വർക്ക്ഷോപ്പിന്റെ ഭാഗമായി നടക്കുന്നത്.
വിദഗ്ധരായ ആളുകൾ വർക്ക്ഷോപ്പിനും കാമ്പിങ്ങിനു നേതൃത്വം നൽകുമെന്നു സംഘാടകർ അറിയിച്ചു. കൂടാതെ വിവിധ കലാപരിപാടികളാണ്, മസ്കത്ത് ഞാറ്റുവേലക്കൂട്ടം ഒരുക്കുന്ന നാടൻ പാട്ട് എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി 93891525 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

