Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇൻഡിഗോയുടെ കൊച്ചി...

ഇൻഡിഗോയുടെ കൊച്ചി സർവിസ്​ 11 മുതൽ

text_fields
bookmark_border
ഇൻഡിഗോയുടെ കൊച്ചി സർവിസ്​ 11 മുതൽ
cancel

മസ്​കത്ത്​: ഇന്ത്യയും ഒമാനും തമ്മിലെ എയർ ബബ്​ൾ ധാരണപ്രകാരം ബജറ്റ്​ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസും മസ്​കത്തിൽ നിന്നു തിരിച്ചും സർവിസ്​ നടത്തും. കൊച്ചിക്ക്​ പുറമെ ഡൽഹി, ചെന്നൈ, ലഖ്​നോ, മുംബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ സർവിസുകൾ.

കൊച്ചിയിലേക്ക്​ ഒക്​ടോബർ 11നാണ്​ സർവിസ്​ തുടങ്ങുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ​. ഒക്​ടോബർ 24 വരെ രണ്ട്​ പ്രതിവാര സർവിസുകൾക്കാണ്​ അനുമതിയുള്ളത്​. മസ്​കത്തിൽ നിന്ന്​ കൊച്ചിയിലേക്ക്​ 80 റിയാൽ മുതലാണ്​ ഇൻഡിഗോയിൽ നിരക്ക്​.

എയർ ബബ്​ൾ ധാരണപ്രകാരം എയർഇന്ത്യ എക്​സ്​പ്രസ്​ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവിസ്​ നടത്തുന്നുണ്ട്​. ഒമാൻ എയർ കൊച്ചിയടക്കം മൂന്ന്​ ഇന്ത്യൻ നഗരങ്ങളിലേക്കാണ്​ സർവിസ്​ പ്രഖ്യാപിച്ചത്​. ബജറ്റ്​ വിമാന കമ്പനിയായ സലാം എയർ ആ​ക​െട്ട കോഴിക്കോടും തിരുവനന്തപുരവുമടക്കം ആറിടങ്ങളിലേക്കാണ്​ സർവിസ്​ നടത്തുക. നവംബർ 30 വരെയാണ്​ എയർ ബബ്​ൾ കരാർ ധാരണ നിലവിലുള്ളത്​. ധാരണപ്രകാരം ഒരു സെക്​ടറിൽ 10,000 യാത്രക്കാർക്കാണ്​ അനുമതിയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndigoKochi service
Next Story