‘സ്നേഹ പാഠം പദ്ധതി; പഠനോപകരണങ്ങൾ നൽകി
text_fieldsപ്രചോദന മലയാളി സമാജം മസ്കത്തിന്റെ സ്നേഹ പാഠം പദ്ധതിയുടെ ഭാഗമായി
പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ നേതൃത്വത്തിൽ സ്നേഹപാഠം പദ്ധതി നടപ്പിലാക്കി. കേരളത്തിലെ വിവിധ ജില്ലകളിലെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. ഈ വർഷവും സ്നേഹപാഠം പദ്ധതി നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കാസർകോഡ് ബി.ഡി.കെ. കാസർകോടുമായി സഹകരിച്ചും, തിരുവനന്തപുരത്തും കോട്ടയത്തും സംഘടന പ്രതിനിധികൾ നേരിട്ടും കണ്ണൂരിൽ സെലിബ്രേഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമായും സഹകരിച്ചാണ് ഇത്തവണ പദ്ധതി നടപ്പിലാക്കിയത്. വരും വർഷങ്ങളിൽ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പദ്ധതിയുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

