ഫ്രൻഡ്സ് ഓഫ് സുഹാർ മോട്ടിവേഷൻ ക്ലാസ് നാളെ
text_fieldsസുഹാർ: ഫ്രൻഡ്സ് ഓഫ് സുഹാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള മോട്ടിവേഷൻ ക്ലാസ് വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ സുഹാറിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത യോഗ ഗുരുവും നർത്തകിയും കരിയർ ഗൈഡൻസിലും മോട്ടിവേഷൻ ക്ലാസിലും ഇന്ത്യയിലും ഗൾഫിലും ചിരപരിചിതയായ മധുമതി നന്ദകിഷോർ ക്ലാസെടുക്കും. മാതാപിതാക്കളിലും കൗമാരക്കാരിലും വർധിക്കുന്ന മാനസിക സമ്മർദം, നിരാശ, കുട്ടികളിലും മുതിർന്നവരിലും കാണുന്ന ആത്മഹത്യ പ്രവണത, വിഷാദം, കലഹം, സ്വരച്ചേർച്ചയില്ലായ്മ, സൈബർ അഡിക്ഷൻ എന്നിങ്ങനെ പുതിയ തലമുറയിലെ കുടുംബബന്ധങ്ങളിലും കുട്ടികളിലും കാണുന്ന വിഷയങ്ങളിൽ മധുമതി നന്ദകിഷോർ സംവദിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

