ഫ്രണ്ട്സ് കാമ്പയിൻ: മുഹറഖ് ഏരിയ കുടുംബംസംഗമം സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് കാമ്പയിൻ: മുഹറഖ് ഏരിയ കുടുംബംസംഗമത്തിൽ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ നടത്തിയ ‘പ്രവാചകൻ നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു. ഹാലയിൽ നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഏതെങ്കിലും കാരണത്താലുള്ള വിയോജിപ്പോ ശത്രുതയോ അവർക്ക് നീതി നിഷേധിക്കാൻ ഇടയാകരുതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ മനുഷ്യനെ തന്റെ സ്വാർഥതയിൽ നിന്നും ദേഹേച്ഛയിൽ നിന്നും മുക്തനാക്കി. ശേഷം പ്രപഞ്ചം എന്ന ഏകകത്തിലേക്ക് ഒരേ സൃഷ്ടാവിന്റെ സൃഷ്ടികൾ എന്ന വിശാലതയിലേക്ക് അവനെ പരിവർത്തിപ്പിച്ചു. മുഹമ്മദ് നബിയാണ് വിശ്വാസികളുടെ ജീവിത മാതൃക.
അദ്ദേഹത്തിന്റെ പ്രബോധനം കേവലം ആചാര അനുഷ്ഠാനങ്ങളിൽ മാത്രം പരിമിതമായിരുന്നില്ല. ജീവിതത്തിന്റെ സകല മേഖലകളെയും സ്പർശിക്കുന്നതായിരുന്നു. എല്ലാ ഇടപാടുകളിലും നീതിയുടെ പക്ഷത്ത് നിൽക്കാനാണ് വിശ്വാസി സമൂഹം പഠിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സദസ്സ്
ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമ്മദ്ഖി ദിലാവർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. എൻ.കെ. മുഹമ്മദലി നന്ദി പറഞ്ഞു. മലർവാടി ബാലസംഘം കൂട്ടുകാരായ ഇഹ്‌സാൻ റഫീഖ്, ഹവ്വ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ഇസാൻ സൈദ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സുബൈദ മുഹമ്മദലി, ഹേബ നജീബ്, സ്വലാഹുദീൻ, ജലീൽ അബ്ദുല്ല, ഷുഹൈബ്, ഇജാസ്, ജലീൽ വി.കെ. ഖാലിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

