ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് : ബി.എം.സി.സി മുസന്ന ജേതാക്കൾ
text_fieldsഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ബി.എം.സി.സി മുസന്ന
ഖാബൂറ: ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റൽ ബി.എം.സി.സി മുസന്ന ജേതാക്കളായി. ഫൈനലിൽ ഷെരിഫ് ഇലവൻ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം ബി.എം.സി.സി മുസന്ന നിശ്ചിത എട്ടു ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങിനി റങ്ങിയാ ഷെരിഫ് ഇലവൻ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടാനെ കഴിഞ്ഞുള്ളു.
ടൂർണമെന്റിൽ 13വിക്കെറ്റ് എടുത്ത ഷെരിഫ് (ഇലവൻ സെയ്ഫ്) മികച്ച ബൗളർ ആയും ഫൈനൽ മത്സരം ഉൾപ്പെടെ ഏറ്റവും കൂടുതൽ റൺ നേടിയി ബി.എം.സി.സി ടീമിലെ കബീർ മികച്ചതാരം ആയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ജിജുവും രാഹുലും ചേർന്ന് ഏറ്റുവാങ്ങി. റണ്ണേഴ്സ് ട്രോഫി സൈയിഫ് ഏറ്റുവാങ്ങി. ഫ്രൈഡേ സ്ക്വാഡ് അംഗങ്ങളായ റയീസ് ഫസൽ, ഷഹീൻ, ആബിദ്, ഷാകിർ, സമീർ,എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റ്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുംഫ്രൈഡേ സ്ക്വാഡ് ക്യാപ്റ്റൻ റയീസ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

