ഫ്രീഡം ക്വിസ്: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമാധ്യമം ഫ്രീഡം ക്വിസിൽ പ്രതിദിന സമ്മാനങ്ങൾ നേടിയ നാഫിയ (സൂർ), ദിയ പ്രവീണ എന്നിവർക്കുള്ള സമ്മാനങ്ങൾ കൈമാറുന്നു
മസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഫ്രീഡം ക്വിസിലെ രണ്ടാം ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഉനാസ് കെ.ഒമർ അലി,
നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് സെയിൽസ് മാനേജർ പി.കെ. അസീം, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, അക്കൗണ്ട്സ് ഹെഡ് ഒ. ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.
ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ഒരാൾക്ക് ജീപാസ് / റോയൽ ഫോർഡ് നൽകുന്ന സമ്മാനവും ലഭിക്കും.
മെഗാസമ്മാനമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷനും നൽകും.

