സൗജന്യ സ്കോളർഷിപ്പുകൾ; കരാർ ഒപ്പുവെച്ചു
text_fieldsഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖി കരാർ ഒപ്പുവെക്കുന്നു
മസ്കത്ത്: 2023-2024 അധ്യയനവർഷത്തിൽ 9.104 ദശലക്ഷം റിയാലിന്റെ 742 സൗജന്യ സ്കോളർഷിപ്പുകൾ നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി 23 കരാറുകളിൽ ഒപ്പുവെച്ചു.
കമ്യൂണിറ്റി സേവനത്തിലും ഒരു വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനത്തിലും സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എന്ന സെമിനാറിനോടനുബന്ധിച്ചായിരുന്നു കരാർ ഒപ്പുവെച്ചത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തെ എല്ലാ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയവുമായി സഹകരിച്ച് തങ്ങളുടെ പരിപാടികളുടെ വൈവിധ്യവത്കരണത്തിനും ഗുണനിലവാരം ഉയർത്തുന്നതിനുമായി പ്രവർത്തിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖി പറഞ്ഞു.
ഹയർ എജുക്കേഷൻ അഡ്മിഷൻ സെന്റർ വഴി മത്സരത്തിനായി ഈ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയത്തിലെ സ്കോളർഷിപ് ഡയറക്ടർ ജനറൽ ലാറ ഗസ്സൻ ഉബൈദത്ത് പറഞ്ഞു. സാമൂഹികസേവന രംഗത്തെ നിരവധി സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുഭവങ്ങൾ സെമിനാർ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

