Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ര്‍ക്കാ​ര്‍...

സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സൗ​ജ​ന്യ ചി​കി​ത്സ

text_fields
bookmark_border
hospital
cancel

മ​സ്‌​ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹി​ലാ​ല്‍ അ​ല്‍ സ​ബ്തി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.

സ്വ​ദേ​ശി പൗ​ര​ന്‍മാ​ര്‍, ഒ​മാ​നി വ​നി​ത​യെ വി​വാ​ഹം ക​ഴി​ച്ച വി​ദേ​ശി, ഇ​വ​രു​ടെ കു​ട്ടി​ക​ള്‍, മൂ​ന്നു മാ​സ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ഒ​മാ​നി​ല്‍ ക​ഴി​യു​ന്ന ജി.​സി.​സി പൗ​ര​ന്‍മാ​ര്‍, സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍, സ്വ​ദേ​ശി പു​രു​ഷ​ന്മാ​രെ വി​വാ​ഹം ക​ഴി​ച്ച വി​ദേ​ശി, ഇ​വ​ര്‍ക്കു​ണ്ടാ​കു​ന്ന കു​ട്ടി​ക​ള്‍, ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍, വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍, ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്കെ​ല്ലാം ചി​കി​ത്സ സൗ​ജ​ന്യ​മാ​ണെ​ന്ന്​ പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ന​ദ്ധ​മാ​ക​ണം. സൗ​ജ​ന്യ ചി​കി​ത്സ​ക്ക് അ​ര്‍ഹ​രാ​യ​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഏ​കീ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ ചി​കി​ത്സ​ക്ക് അ​ര്‍ഹ​ത​യി​ല്ലാ​ത്ത​വ​ര്‍ക്കും മ​റ്റു മെ​ഡി​ക്ക​ല്‍ ക​വ​റേ​ജു​ക​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ക്കു​മു​ള്ള ആം​ബു​ല​ന്‍സ് നി​ര​ക്കു​ക​ളും ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ പു​തി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical treatmentoman
News Summary - Free medical treatment for government dependent foreigners and family members
Next Story