സൗജന്യ മെഡിക്കല്‍ പരിശോധനയും രക്തദാന ക്യാമ്പും
text_fieldsറൂവി കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: സി.എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ച് റൂവി കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പും സൗജന്യ മെഡിക്കല്‍ പരിശോധനയും ബദര്‍ അല്‍ സമ ആശുപത്രി ഹാളില്‍ നടന്നു. മെഡിക്കല്‍ പരിശോധനക്കു ശേഷം യോഗ്യരായ 73 പേര് ഒമാന്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു. രക്തം നല്കിയ മുഴുവന്‍ പേര്‍ക്കും ഒമാനിലെ മുഴുവന്‍ ബദര്‍ അല്‍ സമ ആശുപത്രികളിലും കണ്സള്ട്ടേഷന് ഫീ (സ്പെഷാലിറ്റി) സൗജന്യമായിരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ഏകദേശം ഇരുന്നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു
ഡോക്ടർമാരായ ബഷീർ, ആകാശ് ജയകുമാർ, നാഗരാജ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ചു. ഇ.സി.ജി അടക്കം എല്ലാ സേവങ്ങളും സൗജന്യമായിരുന്നു. ബദ്ർ അൽ സമ ഹോസ്പിറ്റൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറാസത്, ഷാഹി ഫുഡ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കൽ, മുജീബ് കടലുണ്ടി, ഷമീർ പാറയിൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, മെഡിക്കൽ ക്യാമ്പ് സബ് കമ്മിറ്റി ഭാരവാഹികളായ ഫിറോസ് ആലുങ്ങൽ, അബ്ദുല്ല, നിസാർ, അഹമ്മദ് വാണിമേൽ, റൗഫ്, ഷാജഹാൻ തളിപ്പറമ്പ്, അഫാൻ കുറ്റിച്ചിറ, ബദർ അൽ സമ ഹോസ്പിറ്റൽ റൂവി ജനറൽ മാനേജർ സാം, അസി. മാനേജർ റമീഷ് തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

