സൗജന്യ മെഡിക്കൽ ക്യാമ്പും ഉദരരോഗ പരിശോധനയും
text_fieldsസോഷ്യൽ ഫോറം ഒമാനും ആസ്റ്റർ റോയൽ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഡോ. അഞ്ജു മുല്ലത്ത് സംസാരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറം ഒമാനും ആസ്റ്റർ റോയൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഉദരരോഗ പരിശോധനയും നടത്തി. അൽ റഫ സെന്റർ ഫോർ എക്സലൻസ് ബിൽഡിങ്ങിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ഒമാൻ വൈസ് പ്രസിഡന്‍റ് ഷമീർ പത്തനംതിട്ട സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. അഞ്ജു മുല്ലത്ത് സംസാരിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ സുമിത് കുമാർ ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. സോഷ്യൽ ഫോറം ഒമാൻ പ്രതിനിധി റാമിസ് അലി കാലിക്കറ്റ്, ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികളായ ഫസൽ കോഴിക്കോട്, റമീസ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

