സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക അംഗത്വ ക്യാമ്പും നാളെ
text_fieldsമസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബദർ അൽ സമാ ഹോസ്പിറ്റൽ, ലുലു ഗ്രൂപ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും വെള്ളിയാഴ്ച റൂവിയിലെ ലുലു മാളിൽ നടക്കും.
ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 5.30 വരെ ക്യാമ്പുകൾ പ്രവർത്തിക്കണമെന്ന് ഭാരാവഹികൾ അറിയിച്ചു. ക്യാമ്പുകൾക്ക് പുറമെ, പ്രവാസികൾക്കായി സൗജന്യ പ്രാഥമിക ജീവൻ രക്ഷ പരിശീലന ക്ലാസ്, നോമ്പുകാല ഭക്ഷണക്രമം സംബന്ധിച്ച ബോധവത്കരണ ക്ലാസ്, ‘സംഗീത ധ്വനി’ ഗ്രൂപ്പിന്റെ കലാപരിപാടികൾ, മെന്റലിസം ഷോ എന്നിവയും നടക്കും.
ക്യാമ്പിൽ മൂന്ന് സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും വിവിധ മെഡിക്കൽ പരിശോധനകളും സൗജന്യമായി ലഭ്യമാക്കമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

