സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും
text_fieldsഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
നിസ്വ: ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും നടത്തി. നിസ്വ തയ്മ്സയിലെ പ്രവാസി ലേബർ ക്യാമ്പിലെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ഏറെ പ്രയോജനം ചെയ്ത ക്യാമ്പിൽ മസ്കത്ത് എൻ.എം.സി ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടർ അമോർ, ഫിസിഷ്യൻ ഡോ. വിജയ്, മസ്കത്ത് അൽ അമൽ മെഡിക്കൽ സെന്റർ ഡെന്റൽ സ്പെഷലിസ്റ്റ് ഡോ. ഹരേഷ് ബഷീർ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ഒപ്ട്രോമെട്രിസ്റ്റ് അലിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് റീഡിങ് ഗ്ലാസ് നൽകി. പ്രവാസ സമൂഹത്തിലെ നിസ്വ ലേബർ ക്യാമ്പുകളിൽ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയം അൽ ദാക്ലിയ റീജ്യൻ പരിപൂർണ പിന്തുണ നൽകി. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പിൽ ബഹല, ഫഞ്ച, അൽ ഹമ്ര, ഇസ്കി, കർഷ, നിസ്വ സൂക്ക്, കല, ജബൽ അക്തർ എന്നീ വിദൂര വിലായത്തുകളിൽനിന്നും പ്രവാസി തൊഴിലാളികളെത്തി.
വിദേശ തൊഴിലാളികൾക്ക് ക്യാമ്പ് ഏറെ പ്രയോജനകരമായിരുന്നുവെന്ന് ഒ.ഐ.സി.സി നിസ്വ റീജനൽ പ്രസിഡന്റ് സതീഷ് നൂറനാട് പറഞ്ഞു. ജനറൽ സെക്രട്ടറി ഷൗക്കത്ത് അലി, എബി വടക്കേടം, സന്തോഷ് പള്ളിക്കൻ, വർഗീസ് സേവ്യർ, ജമീലുദ്ദീൻ, സഞ്ജു മാത്യു, ഷാജി പുത്തലത്ത്, ദിനേശ് ബഹല, ജയൻ കൊല്ലം, വിനോദ് കല, ജെനു എം. സാമുവൽ, മോനിഷ്, മുഹമ്മദ് കുനിശ്ശേരി, രാജേഷ് കിളിമാനൂർ, ഗീവർഗീസ്, ബക്കർ ജോസുകുട്ടി, ജോമോൻ, മോഹനൻ, രാജീവ് ഒയാസിസ്, വിനോദ് ബഹല, വനിത വിഭാഗം അംഗങ്ങളായ ആശ വർഗീസ്, റോസിലിൻ, പ്രിയ മോനിഷ്, ആര്യ ശങ്കർ, ലീതിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

