Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏപ്രിൽ 17ന് മസ്കത്തിലും സലാലയിലും സൗജന്യ ബസ് യാത്ര

text_fields
bookmark_border
ഏപ്രിൽ 17ന് മസ്കത്തിലും സലാലയിലും സൗജന്യ ബസ് യാത്ര
cancel

മസ്കത്ത്: ലോക പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ച് ഒമാനിൽ മസ്കത്ത്, സലാല നഗരങ്ങളിൽ സൗജന്യ ബസ്‍യാത്ര പ്രഖ്യാപിച്ച് ദേശീയ പൊതു ഗതാഗത കമ്പനിയായ മവസലാത്ത്. ‘നിങ്ങളുടെ കാർ വീട്ടിൽ വെക്കൂ, ഒരു പുതിയ അനുഭവം ആസ്വദിക്കൂ’ എന്ന സന്ദേശവുമായാണ് മവസലാത്ത് വെള്ളിയാഴ്ച മസ്കത്ത്, സലാല നഗരങ്ങൾക്കകത്ത് പരിധിയില്ലാ​തെ യാത്ര ചെയ്യാവുന്ന സൗജന്യ ഓഫർ പ്രഖ്യാപിച്ചത്.

യാത്രക്കാർക്ക് നഗരപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി ബസുകളിൽ യാത്രചെയ്യാം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽകരണം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് മവസലാത്ത് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free bus travel in Muscat and Salalah on April 17
Next Story