സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅൽ സലാമ, അൽ അൻസാബ് ബ്രാഞ്ചും അൽഖുവൈർ കെ.എം.സിസിയും ചേർന്ന് നടത്തിയ രക്തദാന ക്യാമ്പ്
മസ്കത്ത്: അൽ സലാമ അൽ അൻസാബ് ബ്രാഞ്ചും അൽഖുവൈർ കെ.എം.സിസിയും ചേർന്ന് ബൗഷർ ബ്ലഡ് ബാങ്കിന് വേണ്ടി രക്തദാന ക്യാമ്പ് നടത്തി. അൽഖുവൈർ കെ.എം.സി.സി പ്രതിനിധികളും പ്രവർത്തകരും രക്തദാനം ചെയ്തു. രക്തദാനം ചെയ്തവർക്ക് അൽ സലാമ അൽ അൻസാബ് സർട്ടിഫിക്കറ്റ് കൾ വിതരണം ചെയ്തു.
കൂടാതെ രക്തദാനം ചെയ്തവർക്ക് ഒരു വർഷം വരെ സൗജന്യ ഡോക്ടർ സേവനം നൽകുന്ന സ്പെഷൽ കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്നും അൽ സലാമ അൽ അൻസാബ് മാനേജർ സഫീർ അറിയിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി രാവിലെ 8:30നു തുടങ്ങി രണ്ടുമണിവരെ നീണ്ടു.സമയംക്രമം പാലിക്കേണ്ടി വന്നതിനാൽ രക്തംദാനം ചെയ്യാൻവന്ന കുറച്ചു പേർ നിരാശരായി മടങ്ങി.
പങ്കെടുക്കാൻ വന്ന എല്ലാവർക്കും അൽ സലാമ മാനേജർ സഫീർ, മാർക്കറ്റിങ് മാനേജർ ഷമീർ ബാബു, കെ.എം.സി.സി അൽഖുവൈർ പ്രസിഡന്റ് ഷാഫി കോട്ടക്കൽ സെക്രട്ടറി അബ്ദുൽ വാഹിദ് മാള, ട്രഷറർ സമദ് മച്ചിയത്ത്, മറ്റു കമ്മറ്റി അംഗങ്ങളും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

