അൽമുത്തല ഗോൾഡൻ സി.ടിക്ക് നാലാം ജയം
text_fieldsഇ വിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ വിജയിച്ച അൽമുത്തല ഗോൾഡൻ സിടി ടീം
മസ്കത്ത്: ഗാല ഒ.എ.സി -3 ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇ വിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അൽമുത്തല ഗോൾഡൻ സി.ടിക്ക് ജയം. വൈ ഹൊറിസോണെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വൈ ഹൊറിസോൺ ജതിൻ പട്ടേൽ (47), നരേഷ് സുധാകർ (51*) എന്നിവരുടെ മികവിൽ 20 ഓവറിൽ 154 റൺസാണെടുത്തത്. അൽമുത്തലക്ക് വേണ്ടി സജിത്, അരവിന്ദൻ എന്നിവർ രണ്ടു വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അൽമുത്തല ഗോൾഡൻ സിടി 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
മധു (അരുൺ-45*), റുവാൻ രൂപ സിങ് (35*), ജീസൺ ജേക്കബ് (34) എന്നിവരുടെ ബാറ്റിങ് മികവാണ് അൽമുത്തലക്ക് വിജയം എളുപ്പമാക്കിയത്.
വൈ ഹൊറിസോണിന് വേണ്ടി സഞ്ജയ് മക്ക്വാന 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അഞ്ച് കളിയിൽ നാല്വിജയവുമായി ഗ്രൂപ്പിൽ മുന്നിലാണ് അൽമുത്തല ഗോൾഡൻ സിടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.