അപൂർവയിനം അറേബ്യൻ മാനുകളെ വേട്ടയാടി; സലാലയിൽ നാല് സ്വദേശികൾക്ക് തടവുശിക്ഷ
text_fieldsമസ്കത്ത്: വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ മാനിനെ (അറേബ്യൻ ഗസല്ലെ) വേട്ടയാടിയ കേസിൽ നാല് സ്വദേശികൾക്ക് ഒമാനിലെ കോടതി ആറുമാസം വീതം തടവുശിക്ഷ വിധിച്ചു. സംരക്ഷിത ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതും വംശനാശഭീഷണി നേരിടുന്നതുമായ ജീവിയെ കൊന്നതിനും വേട്ടയാടിയതിനും നാലുപേരും കുറ്റക്കാരാണെന്ന് സലാല അപ്പീൽ കോടതി കണ്ടെത്തിയതായി എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു.
തടവുശിക്ഷക്ക് പുറമെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, വെടിമരുന്ന്, വാഹനം എന്നിവയുൾപ്പെടെ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പ്രതികൾ കോടതി ചെലവുകളും വഹിക്കണം. പരിസ്ഥിതി ലംഘനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

