മസ്കത്ത് ഗവർണറേറ്റിൽ നാല് പുതിയ സ്കൂളുകൾ വരുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന സ്കൂളുകളിലൊന്ന്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ 14 ദശലക്ഷത്തിലധികം റിയാൽ ചിലവിൽ നാല് പുതിയ സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വിവിധ ഗ്രേഡുകളിലെ വിദ്യാഭ്യാസ പ്രക്രിയക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ സ്കൂളുകൾ നിർമിക്കുന്നത്. ആദ്യത്തെ സ്കൂൾ ആമിറാത്ത് വിലായത്തിലാണ്.
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് മുറികളാണ് സജ്ജമാക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും സ്കൂളുകൾ സീബ് വിലായത്തിലാണ് നിർമ്മിക്കുന്നത്.
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് റൂമുകളുള്ള സ്കൂളാണ് ഇതിൽ ആദ്യത്തേത്. രണ്ടാമത്തേതും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കായുള്ള 40 ക്ലാസ് റൂമുകളുള്ള സ്കൂളാണ്.
നാലാമത്തെ സ്കൂൾ ഖുറിയാത്ത് വിലായത്തിലാണ് നിർമിക്കുന്നത്. ഇത് ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 36 ക്ലാസ് റൂമുകളുള്ള കോഎജ്യൂക്കേഷനൽ സ്കൂളാണ്.

