ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഒമാന്‍ വീണ്ടും തോൽവി
text_fieldsമസ്കത്ത്: ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്റി20 മത്സരത്തിൽ ഒമാന്‍ വീണ്ടും തോൽവി. അയര്‍ലൻഡിനോട് ഒമ്പത് വിക്കറ്റിനാണ് ആതിഥേയർ പരാജയപ്പെട്ടത്. ഒമാൻ 19.2 ഓവറില്‍ 137 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലൻഡ് 17.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ആന്‍ഡ്രൂ ബാല്‍ബിര്‍ണി (49 പന്തില്‍ 75*), പൗള്‍ സ്റ്റിര്‍ലിങ് (42 പന്തില്‍ 51 റണ്‍സ്) എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ആണ് അയര്‍ലൻഡിന് വിജയം എളുപ്പമാക്കിയത്. ഖവാര്‍ അലിയാണ് ഒമാന്‍ വേണ്ടി ഒരു വിക്കറ്റ് വീഴ്ത്തിയത്.
38 പന്തില്‍ 57 റണ്‍സെടുത്ത ശുഐബ് ഖാന്റെ ബാറ്റിങ് ആണ് ഒമാന്‍ പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. നസീം ഖുഷി (14 പന്തില്‍ 24), അയന് ഖാന് (18 പന്തില്‍ 22) എന്നിവരും പിന്തുണ നൽകി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിമി സിങ്, 3.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാര്‍ക്ക് അദൈര്‍ എന്നിവരാണ് ഒമാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ യു.എ.ഇ നേപ്പാളിനെ 25 റൺസിന് പരാജയപ്പെടുത്തി. നിശ്ചിത 20 ഓവറിൽ യു.എ.ഇ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്. നേപ്പാളിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച അയര്‍ലൻഡ്-യു.എ.ഇയെ നേരിടും. തിങ്കളാഴ് യു.എ.ഇക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഒമാന്‍ ആശ്വാസ ജയം തേടിയാണ് കളത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

