Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വർണസമ്മാനം നേടാൻ ഇനി ...

സ്വർണസമ്മാനം നേടാൻ ഇനി നാലു​​ ദിനം കൂടി

text_fields
bookmark_border
സ്വർണസമ്മാനം നേടാൻ ഇനി നാലു​​ ദിനം കൂടി
cancel

ദുബൈ: ക്രിസ്​മസ്​ ആഘോഷം സ്വർണസമ്മാന​ങ്ങളോടെ ആഘോഷിക്കാൻ ജോയ്​ ആലുക്കാസുമായി ചേർന്ന്​ 'ഗൾഫ്​ മാധ്യമം' നടത്തുന്ന 'ജോയ്​ വിത്ത്​ സാൻറ'യിൽ പ​ങ്കെടുക്കാൻ നാലു​​ ദിനംകൂടി അവസരം. സാൻറയോടൊപ്പമോ സാൻറയുടെ കൂടെയോ എടുത്ത ചിത്രങ്ങളാണ്​ ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജിൽ പോസ്​റ്റ്​ ചെയ്യേണ്ടത്​.

ഡിസംബർ 28 ആണ്​ അവസാന തീയതി. വിജയികളെ കാത്തിരിക്കുന്നത്​ നാലു​ ഗ്രാം സ്വർണനാണയം വീതമാണ്​. സാൻറയോടൊപ്പം മുൻകാലങ്ങളിൽ എടുത്ത ചിത്രങ്ങളും പുതിയതായി എടുക്കുന്ന ചിത്രങ്ങളുമെല്ലാം സമ്മാനത്തിനായി പരിഗണിക്കും. സന്തോഷത്തി​‍െൻറ ക്രിസ്​മസ് ദിനങ്ങൾ​ സുവർണ സമ്മാനം നേടി ഇരട്ടി സന്തോഷമുള്ളതാക്കാൻ ഇന്നുതന്നെ മത്സരത്തിൽ പ​ങ്കെടുക്കൂ.

നിങ്ങൾ ചെയ്യേണ്ടത്​ ഇത്രമാത്രം

* ഗൾഫ്​ മാധ്യമം ഒമാനിന്‍റെ ഫേസ്​ബുക്ക്​ പേജ്​ (https://www.facebook.com/GulfMadhyamamOman) സന്ദർശിച്ച്​ ലൈക്ക്​ ചെയ്യുക.

* ഈ പേജിലെ Joy with Santa എന്ന പോസ്​റ്റ്​ ലൈക്ക്​ ചെയ്​ത ശേഷം കമൻറ്​ ബോക്​സിൽ നിങ്ങളുടെ ഫോ​ട്ടോ പോസ്​റ്റ്​ ചെയ്യുക.

* സാൻറയോടൊപ്പമുള്ള ക്രിസ്​മസ്​ ചിത്രമായിരിക്കണം പോസ്​റ്റ്​ ചെയ്യേണ്ടത്​

* ഈ പോസ്​റ്റ്​ joywithsanta എന്ന ഹാഷ്​ടാഗ്​ ചേർത്ത് ഷെയർ ചെയ്യുക

* നിങ്ങളുടെ സുഹൃത്തുക്കളെ പോസ്​റ്റിനൊപ്പം ടാഗ്​ ചെയ്യുക

Show Full Article
TAGS:Gold Medal 
News Summary - Four more days to win the gold medal
Next Story