മസ്കത്ത്: മസീറയിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് നാല് ഇന്ത്യക്കാർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളായ േജാൺ ബെർലിൻ, കേസർരാജ്, സഹായപ്രഭു, പ്രകാശ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടുപേർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ബാറ്ററിക്ക് തകരാറുണ്ടായിരുന്ന ബോട്ട് ഹാർബറിൽ അറ്റകുറ്റപ്പണി നടത്തവേ തീ പടരുകയായിരുന്നു.
പരിക്കേറ്റവർ മസീറ ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ട് പൂർണമായും കത്തിനശിച്ചു. മസ്കത്ത് ഗവർണറേറ്റിൽ അപ്പാർട്ട്മെൻറിന് തീപിടിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സീബിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊള്ളലേറ്റാണോ പുക ശ്വസിച്ചാണോ പരിക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. അപ്പാർട്ട്മെൻറിലുണ്ടായിരുന്ന ആറുപേരെയാണ് രക്ഷിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.പരിക്കേറ്റവർക്ക് ഉടൻ അടിയന്തര ചികിത്സ നൽകി. ഇവരുടെ നില ഭദ്രമാെണന്നും അധികൃതർ അറിയിച്ചു.