ദോഫാറിൽ മയക്കുമരുന്നുമായി നാല് അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ
text_fieldsദോഫാറിലെ സലാലതീരത്തുനിന്ന് കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയ ബോട്ടും മയക്കുമരുന്ന് ശേഖരവും
സലാല: ഒമാൻ തീരത്ത് അനധികൃതമായി പ്രവേശിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലുപേരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള കോസ്റ്റ് ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധനത്തിനെന്ന വ്യജേന ബോട്ടിൽ സഞ്ചരിച്ച പ്രതികൾ ഒമാനിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നെന്ന് കണ്ടെത്തി.
കോസ്റ്റ് ഗാർഡ് യൂനിറ്റുകൾ മത്സ്യബന്ധനവഞ്ചി തടഞ്ഞ് പരിശോധിച്ചപ്പോൾ കോടിക്കണക്കിന് വിലവരുന്ന മയക്കുമരുന്ന് കണ്ടെത്തി. കോസ്റ്റ് ഗാർഡ് പൊലീസിന്റെ വേഗത്തിലുള്ള നടപടിയിലൂടെ വൻ മയക്കുമരുന്ന് ശേഖരം ഒമാനിലെ തീരത്തേക്ക് എത്തുന്നത് തടയാനായി. പ്രതികൾക്കെതിരെ ഒമാൻ നിയമങ്ങൾ പ്രകാരം നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ തീരസംരക്ഷണത്തിലും മയക്കുമരുന്ന് കടത്തുന്നതനെതിരായ പ്രവർത്തനങ്ങളിലും തീരപ്രദേശങ്ങളിലും സമുദ്രപരിധിയിലുമുള്ള സംയുക്ത നിരീക്ഷണ-ഓപറേഷനുകളിലൂടെയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ റോയൽ ഒമാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

