Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർട്ട്‌ കൊച്ചി സ്വദേശി ഇബ്രയിൽ നിര്യാതനായി

text_fields
bookmark_border
ഫോർട്ട്‌ കൊച്ചി സ്വദേശി ഇബ്രയിൽ നിര്യാതനായി
cancel
camera_alt????????? ????
മസ്കത്ത്: ഫോർട്ട്‌ കൊച്ചി സ്വദേശി അടുപുള്ളി മുഹമ്മദ്‌ ബഷീർ (61) ഇബ്രയിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖംമൂലം രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11.30ഓടെ മരിക്കുകയായിരുന്നു. 32 വർഷത്തിലധികമായി ഇബ്രയിൽ ഇലക്ട്രീഷ്യനായി പ്രവാസജീവിതം നയിക്കുകയായിരുന്ന ബഷീർ ഇബ്രയിലെ വ്യത്യസ്​ത സാമൂഹിക, സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രവാസി ഇബ്രയുടെ വൈസ്‌ പ്രസിഡൻറായിരുന്നു. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഇബ്രയിലെ സാമൂഹിക പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നു. ഭാര്യ: സീനത്ത്‌ ബഷീർ. മക്കൾ: ഷബീർ, ഷബ്ന, ഷാനിബ. മരുമക്കൾ: ഷിബു, സിനാർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fort kochi-ibra-death-oman-gulf news
Next Story