Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോ​ർ​മു​ല വ​ൺ; മാ​ക്സ്...

ഫോ​ർ​മു​ല വ​ൺ; മാ​ക്സ് വെ​ർ​സ്റ്റാ​പ്പ​ൻ ന​മ്പ​ർ വ​ൺ

text_fields
bookmark_border
ഫോ​ർ​മു​ല വ​ൺ; മാ​ക്സ് വെ​ർ​സ്റ്റാ​പ്പ​ൻ ന​മ്പ​ർ വ​ൺ
cancel
camera_alt

സെ​ർ​ജി​യോ പെ​ര​സ്

മ​നാ​മ: സാ​ഖി​ർ മ​രു​ഭൂ​മി​യി​ലെ ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ​ർ​ക്യൂ​ട്ടി​ലെ മ​ണ​ൽ​ത്ത​രി​ക​ളെ​പ്പോ​ലും കോ​രി​ത്ത​രി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ആ​വേ​ശോ​ജ്ജ്വ​ല​മാ​യ ഫോ​ർ​മു​ല വ​ൺ ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​യി​ൽ മാ​ക്സ് വെ​ർ​സ്റ്റാ​പ്പ​ൻ ജേ​താ​വ്.

ഫോ​ർ​മു​ല വ​ൺ വി​ജ​യി​ക​ൾ മ​ത്സ​ര​ത്തി​നു​ശേ​ഷം,ഗ്രാ​ൻ​ഡ് പ്രീ ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്

യോ​ഗ്യ​താ റൗ​ണ്ടി​ൽ ഒ​ന്നാ​മ​തെ​ത്തി ഒ​ന്നാം പോ​ളി​ൽ മ​ൽ​സ​രി​ച്ച വെ​ർ​സ്റ്റാ​പ്പ​ൻ അ​നാ​യാ​സ​മാ​യി വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​പ്പോ​ൾ ര​ണ്ടാം പോ​ളി​ൽ മ​ൽ​സ​രി​ച്ച റെ​ഡ്ബു​ള്ളി​ന്റെ ത​ന്നെ സെ​ർ​ജി​യോ പെ​ര​സ് ര​ണ്ടാ​മ​തെ​ത്തി.​ഫെ​റാ​രി​ക്കു​വേ​ണ്ടി മ​ൽ​സ​രി​ച്ച കാ​ർ​​ലോ​സ് സൈ​ൻ​സി​നെ പി​ന്നി​ലാ​ക്കി ര​ണ്ടു​ത​വ​ണ ചാ​മ്പ്യ​നാ​യി​ട്ടു​ള്ള ഫെ​ർ​ണാ​ണ്ടോ അ​ലോ​ൻ​സോ മൂ​ന്നാ​മ​താ​യി. ആ​സ്റ്റ​ൺ മാ​ർ​ട്ടി​നു​വേ​ണ്ടി​യാ​ണ് ഫെ​ർ​ണാ​ണ്ടോ മ​ൽ​സ​രി​ച്ച​ത്.

ഗ്രാ​ൻ​ഡ് പ്രീ ​മ​ത്സ​രം കാ​ണാ​നെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹമദ് ആ​ൽ ഖ​ലീ​ഫ

ഫോ​ർ​മു​ല 2

ഫ്ര​ഞ്ച് താ​രം ആ​ർ​ട്ട് ഗ്രാ​ൻ​ഡ് പ്രീ​യു​ടെ തി​യോ പോ​ർ​ച്ചെ​യ​ർ ഫോ​ർ​മു​ല ടു ​റേ​സി​ൽ ഒ​ന്നാ​മ​തെ​ത്തി. 19.6 സെ​ക്ക​ൻ​ഡി​ന്റെ അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ച​ത്. റാ​ൽ​ഫ് ബോ​സ്ചും​ഗ് ര​ണ്ടാ​മ​തെ​ത്തി.

ഫോ​ർ​മു​ല 3

ബ്ര​സീ​ലി​യ​ൻ താ​രം ഗ​ബ്രി​യേ​ൽ ബോ​ർ​ട്ടോ​ലെ​റ്റോ ഫോ​ർ​മു​ല ത്രീ ​റേ​സി​ൽ ചാ​മ്പ്യ​നാ​യി. ഇ​റ്റാ​ലി​യ​ൻ ഡ്രൈ​വ​ർ ഗ​ബ്രി​യേ​ൽ മി​നി​യാ​ണ് ആ​ദ്യം ഫി​നി​ഷ് ചെ​യ്ത​​തെ​ങ്കി​ലും സ്റ്റാ​ർ​ട്ടി​ങ് പി​ഴ​വി​ന്റെ പേ​രി​ൽ അ​ഞ്ചു സെ​ക്ക​ൻ​ഡ് പെ​നാ​ൽ​റ്റി ന​ൽ​കി​യ​താ​ണ് ഗ​ബ്രി​യേ​ലി​ന് ഗു​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Formula Oneoman
News Summary - Formula One; Max Verstappen is number one
Next Story