ശിവഗിരി മുൻ മഠാധിപതി ഇന്ന് മസ്കത്തിൽ
text_fieldsബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമി
മസ്കത്ത്: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ‘ഗുരുദേവ ദർശനത്തിലൂടെ ഒരു യാത്ര’ എന്ന പേരിൽ ഗുരുദേവ ദർശന പഠനയജ്ഞം നടത്തും.
മുൻ ശിവഗിരി മഠാധിപതിയും മുൻ ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡൻറും ചേവണ്ണൂർ ഗുരുദേവ തൃപ്പാദ ഗുരുകുലം മുഖ്യ കാര്യദർശിയുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ മസ്കത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഹാളിലാണ് ഗുരുദേവ ദർശന പഠന യജ്ഞം നടത്തുന്നത്. ഹോമമന്ത്രം കൊണ്ടുള്ള സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

