മുൻ ഒമാൻ പ്രവാസി കോശി പി. തോമസ് ചെന്നൈയിൽ നിര്യാതനായി
text_fieldsമസ്കത്ത്: ഡെക്കോർ സ്റ്റോൺ ഇൻ്റർനാഷണൽ സ്ഥാപകനും സി.ഇ.യുമായിരുന്ന കോട്ടയം എരുമേലി കനകപ്പലം സ്വദേശി കോശി പി തോമസ് ചെന്നൈയിൽ നിര്യാനായി. ചികിത്സാവശ്യാർഥം രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് തിരിക്കുന്നത്. 45 വർഷക്കാലമായി ഒമാനിലെ കെട്ടിട നിർമാണ രംഗത്ത് തനതായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഇദേഹം. സ്വയം വികസിപ്പിച്ചെടുത്ത ഡെക്കോർ സ്റ്റോൺ അലങ്കാര ശിലകൾ ഒമാനിലെ പതിനായിരക്കണക്കിന് കെട്ടിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
ഒമാനിലും ഇന്ത്യയിലും വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു. നിരവധി ലഹരിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗങ്ങൾക്കും ആത്മഹത്യ പ്രവണതകൾക്കും എതിരായ ബോധവൽക്കരണത്തിനായി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: മേഴ്സി കോശി. മക്കൾ: രജനി, രൂപ, റാഷ (ചെന്നെ). മരുമക്കൾ: ദിനു പാറൽ ജോൺ (യു.എസ്.എ), നതാൻ മക്കാൾ (ഒമാൻ). സംസ്കാരം ചെന്നൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

