ഒമാനിലെ മുൻ പ്രവാസി മാധവൻ പി.വി. നാട്ടിൽ നിര്യാതനായി
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ മുൻ കലാവിഭാഗം സെക്രട്ടറിയും ഒമാനിലെ പുരോഗമന കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മാധവൻ പി.വി നാട്ടിൽ നിര്യാതനായി. വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിലും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.
മാധവൻ പി.വി.യുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നിര്യാണത്തിൽ കൈരളി ഒമാൻ അനുശോചിച്ചു.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പുരോഗമനാശയം ഉൾക്കൊള്ളുന്ന കലാപരിപാടികളും സാമൂഹിക കൂട്ടായ്മകളും വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നെന്നും കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും പ്രവാസി സമൂഹത്തെയും ഒരുമിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണെന്നും കൈരളി ഒമാൻ പറഞ്ഞു. കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 7.45 ന് കേരള വിഭാഗം ഓഫിസിൽ അനുശോചന യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

