സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsബിന്നി ജേക്കബ് തോമസ്
സലാല: സലാലയിലെ മുൻ പ്രവാസി കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിന്നി ജേക്കബ് തോമസ് (63) നാട്ടിൽ നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന ഇദ്ദേഹവും കുടുംബവും നാല് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കൽഹാത്ത് സർവിസസിൽ മാനേജറായിരുന്നു.
ഭാര്യ കൽപന ടീച്ചർ ദീർഘകാലം ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്നു. ഏക മകൾ പ്രതീക്ഷ സൂസൻ (ആമസോൺ ചെന്നൈ). പരേതനായ പ്രഫ. എം.ജെ.തോമസിന്റെയും ശോശാമ്മയുടെയും മകനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് സെന്റ് ലാസാറസ് പള്ളി സെമിത്തേരിയിൽ. ബിന്നി ജേക്കബ് തോമസിന്റെ നിര്യാണത്തിൽ സലാല സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

