ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു
text_fieldsഡോ. സതീഷ് നമ്പ്യാർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ നിര്യാതനായി. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലായിരുന്നു നിര്യാണം. 25 വർഷക്കാലം ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ അമരക്കാരനായി പ്രവർത്തിച്ച അദ്ദേഹം, പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് മഹാമാരിയെ തുടർന്ന് അനാരോഗ്യം കാരണം മൂന്ന് വർഷം മുമ്പ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ അതീവ ദുഃഖം രേപ്പെടുത്തുന്നതായി ഇന്ത്യൻ സോഷ്യൽ ക്ലബ് അറിയിച്ചു. അദ്ദേഹത്തന്റെ കാഴ്ചപ്പാടും സമർപ്പണവും പ്രതിബദ്ധതയും സോഷ്യൽ ക്ലബിനെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തതു. ഡോ. നമ്പ്യാർ ഒരു അസാധാരണ നേതാവായിരുന്നെന്നും തന്റെ അറിവും മൂല്യങ്ങളും കൊണ്ട് അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങളുംകൊണ്ട് ഒരു മാർഗദീപമായി അദ്ദേഹം തുടരുമെന്നും ഐ.എസ്.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
‘കേരള വിഭാഗത്തിന്റെ രൂപവത്കരണത്തിൽ ഡോക്ടർ നമ്പ്യാർ വഹിച്ച പങ്ക് ഏറെ നന്ദിയോടെ സ്മരിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം അനുസ്മരിച്ചു. ഐ.എസ്.സി ചെയർമാൻ എന്നതിലുപരി കേരളവിഭാഗത്തിന്റെ ഒരു മെന്റർ കൂടിയായിരുന്നു ഡോക്‌ടർ നമ്പ്യാർ. അദ്ദേഹത്തിന്റെ വിയോഗം ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ നഷ്‌ടം കൂടിയാണെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

