കാട്ടുമരൈതകൾ നട്ടുപിടിപ്പിക്കൽ കാമ്പയിൻ പുരോഗമിക്കുന്നു
text_fieldsദോഫാര്‍ ഗവര്‍ണറേറ്റിൽ 40 ലക്ഷം കാട്ടുമരത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള
കാമ്പയിനിൽനിന്ന്
സലാല: ദോഫാര്‍ ഗവര്‍ണറേറ്റിൽ 40 ലക്ഷം കാട്ടുമരത്തെകൾ നട്ടുപിടിക്കുന്നതിനുള്ള പ്രവര്‍ത്തന കാമ്പയിന് പുരോഗമിക്കുന്നു. സലാല, മിര്‍ബാത്ത്, താഖ, റഖ്യൂത്ത്, ദല്‍ഖൂത്ത് വിലായത്തുകളിലെ മലനിരകളിലും ഉയര്ന്നപ്രദേശങ്ങളിലുമാണ് മരത്തൈനടല്‍ കാമ്പയിന് നടക്കുന്നത്. പരിസ്ഥിതിവിഭാഗത്തിന്റെ കീഴില്‍ ദോഫാര്‍ നഗരസഭയുടെയും ഒ.ക്യു.പി.ഐ, വാലി ഇനീഷ്യേറ്റിവ് എന്നിവയുടെയും പ്രാദേശിക സമൂഹത്തിന്റെയും സഹകരണത്തോടെ നടക്കുന്ന കാമ്പയില്‍ ജൂലൈ 24 വരെ തുടരും.
ഒമാനിലാകമാനം 10 ദശലക്ഷം മരത്തൈകള്‍ നടാനുള്ള ദേശീയപദ്ധതിയുടെ ഭാഗമാണ് ദോഫാറിലെ മരംനടല്‍ പ്രവൃത്തികള്‍. നാല് വര്‍ഷങ്ങളായി നടന്നുവരുന്ന കാമ്പയിനില്‍ കഴിഞ്ഞകാലങ്ങളില്‍ ലക്ഷക്കണക്കിന് മരത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രകൃതിദത്തപ്രദേശങ്ങളിലും ഇടയപ്രദേശങ്ങളിലും സസ്യജാലങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിദ്ര്, കാട്ട് അത്തിപ്പഴം, കറ്റാര്‍വാഴ എന്നിവയുള്‍പ്പെടെ സുല്‍ത്താനേറ്റില്‍ പ്രശസ്തമായ കാട്ടുണര തൈകളാണ് കാമ്പയിനിലൂടെ നട്ടുപിടിപ്പിക്കുന്നത്. ഇതിനായി തൈകളും വിത്തുകളും നേരത്തേതന്നെ പരിസ്ഥിതിവിഭാഗം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

