Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബൽ ശംസിൽ വീണ്ടും കാട്ടുതീ

text_fields
bookmark_border
ജബൽ ശംസിൽ വീണ്ടും കാട്ടുതീ
cancel

മസ്കത്ത്: ജബൽ ശംസ് മലനിരകളിൽ വീണ്ടും കാട്ടുതീ പടർന്നതിനെത്തുടർന്ന് അഗ്നിശമന പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മറ്റൊരു ഭാഗത്ത് തീ വീണ്ടും ആളിപ്പടരുകയും കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തത്.

മിന്നലേറ്റതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മനുഷ്യസഹായമോ അട്ടിമറിയോ ഉള്ളതായി സൂചനകളില്ലെന്ന് ചൊവ്വാഴ്ച അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അൽ ഹജർ വെസ്റ്റ് സ്റ്റാർലൈറ്റ് റിസർവിന് ഉള്ളിലാണ് തീപിടുത്തമുണ്ടായത്. ആദ്യം തീപിടുത്തം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പ്രത്യേക സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മറ്റൊരു ഭാഗത്ത് തീ വീണ്ടും പടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another forest fire in Jebel Shams
Next Story