മസ്കത്ത്: ഒമാനിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം. കോവിഡ് പ്രതിരോധ നടപടികള ുടെ ഭാഗമായാണ് നടപടി.
സുപ്രീം കമ്മിറ്റിയുടെ ഞായറാഴ്ച രാത്രി നടന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ജി.സി.സി പൗരന്മാരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ഉണ്ടാകില്ല.
വിവാഹ പരിപാടികൾ, മറ്റ് വിനോദ ഒത്തുചേരലുകൾ എന്നിവക്കും വിലക്ക് ഏർപ്പെടുത്തി. ഖബറടക്കത്തിന് ആളുകൾ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്. പാർക്കുകളടക്കം അടച്ചിടും. ഒമാനികളടക്കം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകേണ്ടിവരും.