Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
Listen to this Article
മസ്കത്ത്: കടൽവഴി 60 കിലോയിലധികം വരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് കടത്തിയ മൂന്നുവിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടുന്നത്. അന്തർദേശീയ സംഘങ്ങളുമായി സഹകരിച്ചായിരുന്നു ഏഷ്യക്കാരായ പ്രതികൾ മയക്കുമരുന്ന് കടത്തിയിരുന്നത്. ക്രിസ്റ്റൽ മയക്കുമരുന്ന് അടങ്ങിയ അഞ്ചു ക്യാനുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

