Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാന്യതയില്ലാത്ത...

മാന്യതയില്ലാത്ത വസ്ത്രധാരണം; വിദേശ വനിതകൾ അറസ്റ്റിൽ

text_fields
bookmark_border
മാന്യതയില്ലാത്ത വസ്ത്രധാരണം; വിദേശ വനിതകൾ അറസ്റ്റിൽ
cancel

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ പൊതുധാർമ്മികതക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയതിനും വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചതിനും വിദേശ വനിതകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പിടിയിലായത്.

മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊതുധാർമ്മികത ലംഘിച്ചതിന് പുറമെ ഒമാനിലെ തൊഴിൽ നിയമങ്ങളും , വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട റസിഡൻസി നിയമങ്ങളും ഇവർ ലംഘിച്ചതായി അധികൃതർ കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു. രാജ്യത്തെ നിയമങ്ങളും സംസ്കാരവും പൊതുമര്യാദകളും എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal oman policemuscat governoratearrestedCivil Defense and Royal Oman Police
News Summary - Foreign women arrested for immodest dress
Next Story