ഒമാനി റിയാലിനെ അനാദരിച്ചെന്ന കേസിൽ വിദേശ വനിത അറസ്റ്റിൽ
text_fieldsറിയാലിനെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യത്തിൽനിന്ന്. റോയൽ ഒമാൻ പൊലീസ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ചിത്രം
മസ്കത്ത്: ഒമാനി കറൻസിയായ റിയാലിനെ അനാദരിച്ചെന്ന തരത്തിലുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ ഒരു ഏഷ്യൻ വനിതയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഞാനെങ്ങനെ പണമുണ്ടാക്കുന്നുവെന്നാണ് എന്റെ കുടുംബം ചിന്തിക്കുന്നത്? ’ എന്ന അടിക്കുറിപ്പോടെയാണ് വനിത വിഡിയോ പങ്കുവെച്ചതെന്ന് ആർ.ഒ.പി പറഞ്ഞു. വിഡിയോയിൽ ഒമാനി നോട്ടുകളെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സമൂഹ മാധ്യമത്തിൽ പ്രചരിച്ച വിഡിയോ സംബന്ധിച്ച് റോയൽ ഒമാൻ പൊലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അന്വേഷണമാരംഭിക്കുകയായിരുന്നു. വിഡിയോ നിരീക്ഷിക്കുകയും അക്കൗണ്ട് ഉടയെ തിരിച്ചറിയുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കേസ് കൈമാറുകയും ചെയ്തു.
ഒമാനിൽ, സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ആർ.ഒ.പി അറിയിച്ചു. പ്രത്യേകിച്ച് പ്രവാസികൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാൽ ഉടൻ അറസ്റ്റ്, പിഴ, നാടുകടത്തൽ എന്നീ നടപടികൾ വരെ സംഭവിക്കാമെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

