Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ഒമാൻ വിദേശകാര്യമന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി ഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് മന്ത്രിമാർ വിശകലനം ചെയ്തു.
പശ്ചിമേഷ്യയിലെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ചെങ്കടലിലെ സംഘർഷങ്ങളെക്കുറിച്ചും സയ്യിദ് ബദർ ചർച്ച ചെയ്തു. വെടിനിർത്തൽ, ഉപരോധം, മാനുഷിക സഹായം, ദ്വിരാഷ്ട്ര പരിഹാരം തുടങ്ങിയ കാര്യങ്ങൾ സംസാരിച്ചതായി സയ്യിദ് ബദർ തന്റെ ഔദ്യോഗിക സമൂഹപേജിൽ കുറിച്ചു.
Next Story

