Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശകാര്യ മന്ത്രി സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
വിദേശകാര്യ മന്ത്രി സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ജ​ർ​മ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൻ​ഡ്രി​യാ​സ് മൈ​ക്കി​ലി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നു

Listen to this Article

മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ജർമൻ ഫെഡറൽ ഫോറിൻ ഓഫിസിൽ സ്റ്റേറ്റ് സെക്രട്ടറി ആൻഡ്രിയാസ് മൈക്കിലിസുമായി കൂടിക്കാഴ്ച നടത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജർമൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഒമാനും ജർമനിയും തമ്മിൽ വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും കൂടുതൽ സഹകരണവും പങ്കാളിത്തവും കൈവരിക്കാൻ, പ്രത്യേകിച്ച് സാമ്പത്തികം, നിക്ഷേപം, പുനരുൽപ്പാദന-ഹരിത ഊർജ മേഖലകളിലടക്കം സുൽത്താന്‍റെ സന്ദർശനം സഹായകമാകുമെന്ന് ഇരുവിഭാഗവും പറഞ്ഞു.

പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും അംഗീകൃത അംബാസഡർമാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister met the Secretary of State
Next Story