വിദേശകാര്യമന്ത്രി ലിത്വേനിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsവിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ലിത്വേനിയ പ്രസിഡന്റ് ഗിറ്റാനസ് നൗസെദയുമായി കൂടിക്കാഴ്ച നടത്തിപ്പോൾ
മസ്കത്ത്: വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ലിത്വേനിയ പ്രസിഡന്റ് ഗിറ്റാനസ് നൗസെദയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ലിത്വേനിയയിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് നൗസെദക്കും ജനങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ആശംസകൾ കൈമാറി. തിരിച്ചും ആശംസകൾ നേർന്ന നൗസെദ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസനത്തിനും വളർച്ചക്കും വഴിയൊരുക്കട്ടെയെന്നും പറഞ്ഞു. ലിത്വേനിയയുടെ ഉന്നത പദവിയായ കമാൻഡേഴ്സ് ക്രോസ് ഓഫ് ദി ഓർഡർ ഒമാൻ വിദേശകാര്യമന്ത്രിക്ക് പ്രസിഡന്റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിൽ സയ്യിദ് ബദർ ഹമദ് അൽ ബുസൈദി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചായിരുന്നു ഉന്നതപദവി നൽകി ആദരിച്ചത്. ലിത്വേനിയയിലെ ഉന്നത പദവി നൽകി ആദരിച്ചതിന് സയ്യിദ് ബദർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ലിത്വേനിയയിലെ ഒമാന്റെ ഓണററി കോൺസൽ ബൊലെറ്റ സെൻകീൻ, ഇരുഭാഗത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

